Skip to main content

പോസ്റ്റ്‌മെട്രിക് ഹോസ്റ്റൽ പ്രവേശനം; അപേക്ഷിക്കാം

കോട്ടയം: എറണാകുളം കാക്കനാട് പൊലീസ് സ്റ്റേഷന് സമീപമുള്ള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ ആരംഭിക്കുന്ന
പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിൽ സർക്കാർ ധനസഹായത്തോടെ താമസിച്ചു പഠിക്കുന്നതിന് ഒ.ബി.സി./ഒ.ഇ.സി./എസ്.ഇ.ബി.സി./ഒ. ബി.സി. (എച്ച്) വിദ്യാർഥിനികളിൽ നിന്ന് പിന്നാക്കവിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സർക്കാർ / സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ /അംഗീകൃത സ്വകാര്യ-സ്വാശ്രയ കോളജുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും റിസർവേഷനിലും പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫെബ്രുവരി 15 നകം പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖല ഓഫീസിൽ നൽകണം. വിശദവിവരത്തിന് വെബ് സൈറ്റ് : www.bcdd.kerala.gov.inwww.egrantz.kerala.gov.in ഫോൺ: 0484-2983130.

date