Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

പത്തനംതിട്ട ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് - പട്ടികജാതി-പട്ടികവര്‍ഗം ആന്റ് പട്ടികവര്‍ഗം മാത്രം) (കാറ്റഗറി നമ്പര്‍. 340/20 ആന്റ് 251/20) തസ്തികയുടെ  ശാരീരിക അളവെടുപ്പ്-കായികക്ഷമതാ പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കായുളള  ഒറ്റത്തവണ പ്രമാണ പരിശോധന ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളില്‍  പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തുന്നു.  

 

ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ  യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്നതിനുളള കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം വെരിഫിക്കേഷന് ഹാജരാകണം. ഫോണ്‍ : 0468 -2222665.

date