Skip to main content

ലോക കാൻസർ ദിനാചരണം; ജില്ലാതല  പരിപാടി ഇന്ന് (ഫെബ്രുവരി 4) കുറവിലങ്ങാട്    

കോട്ടയം: ലോക കാൻസർ ദിനത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാതല സമ്മേളനം ഇന്ന് (ശനിയാഴ്ച ഫെബ്രുവരി 4) കുറവിലങ്ങാട് നടക്കും. രാവിലെ 11.30ന് സ്വകാര്യ ബസ് സ്റ്റാൻഡിലെ പി.ഡി. പോൾ മെമ്മോറിയൽ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും.
ജില്ലാ ആരോഗ്യ വകുപ്പും വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും  ആശാകിരണം കാൻസർ സുരക്ഷാ പദ്ധതിയും കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മിനി മത്തായി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ വിഷയാവതരണം നടത്തും. ഫാ. തോമസ് പഴവക്കാട്ടിൽ ചികിത്സാസഹായ വിതരണം നിർവഹിക്കും. ഗ്രാമപഞ്ചായത്തംഗം ഡാർലി ജോജി, ആർദ്രം അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഡോ. എ.ആർ. ഭാഗ്യശ്രീ, കുറവിലങ്ങാട് താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സാം പോൾ, ആശാകിരണം കോ-ഓർഡിനേറ്റർ പ്രമീള ജോർജ്, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. അഗസ്റ്റിൻ മേച്ചേരിൽ, ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പങ്കെടുക്കും. പൊതുസമ്മേളനത്തിനു മുന്നോടിയായി രാവിലെ 10ന് കാൻസർ ബോധവൽക്കരണ കലാപരിപാടികൾ നടക്കും. 10.30ന് നടക്കുന്ന  കാൻസർ ബോധവൽക്കരണ സെമിനാറിൽ കോട്ടയം മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗം അസോഷ്യേറ്റ് പ്രൊഫസർ ഡോ. ബിനിത ടി. തോമസ് വിഷയാവതരണം നടത്തും.

date