Skip to main content

തീരോന്നതി പദ്ധതി: മത്സ്യത്തൊഴിലാളികള്‍ക്ക്  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 

    തീരോന്നതി പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമാക്കി ജില്ലയില്‍ രണ്ട് മെഡിക്കല്‍ ക്യാമ്പുകള്‍  വൈപ്പിന്‍ മണ്ഡലം കേന്ദ്രീകരിച്ച്  അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സഹകരണത്തോടെ മാലിപ്പുറം കര്‍ത്തേടം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ചു. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം  നിര്‍വഹിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍ അധ്യക്ഷത വഹിച്ചു. 
    എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജയശ്രീ, ഞാറക്കല്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ് ശ്രീകുമാരി,  മാലിപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ഡോ. സൈന മേരി, കര്‍ത്തേടം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എല്‍. ദിലീപ്കുമാര്‍, ഞാറക്കല്‍ നായരമ്പലം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് പിജി. ജയകുമാര്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍  എം.ഡി ജയന്‍, ഫിഷറീസ് വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് സേവ്യര്‍ ബോബന്‍ എന്നിവര്‍ സംസാരിച്ചു. 

    ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ശിശുരോഗ വിഭാഗം, ദന്ത രോഗ വിഭാഗം, ഗൈനക്കോളജി, നേത്രരോഗ വിഭാഗം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായിട്ടാണ് ചികിത്സ ലഭ്യമാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട പാവപ്പെട്ട രോഗികള്‍ക്ക് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ തുടര്‍ ചികിത്സാ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ക്യാമ്പില്‍ 700 പേര്‍ പങ്കെടുത്തു. 

date