Skip to main content

ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാർച്ച് ആറ് മുതൽ 14 വരെ കളമശ്ശേരി ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് പങ്കെടുക്കാം. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി എസ് ടി ഉൾപ്പടെ 4130 രൂപയാണ് ഫീസ്. താൽപര്യമുള്ളവർ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.info ൽ ഓൺലൈനായി ഫെബ്രുവരി 20നകം അപേക്ഷിക്കണം. ഫോൺ: 0484 2532890, 2550322, 9605542061.

date