Skip to main content

കാന്‍സര്‍ ദിനാചരണം : ബോധവല്‍ക്കരണ ക്ലാസ്സും സിനിമാ  പ്രദര്‍ശനവും സംഘടിപ്പിച്ചു

ലോക കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി കൊണ്ടോട്ടി ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ  എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍  കാന്‍സര്‍ ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ അബ്ദുല്‍ ലത്തീഫ്. വി  ഉദ്ഘാടനം ചെയ്തു. ബോധവല്‍ക്കരണ ക്ലാസ്സിന് ഫിസിക്കല്‍ എഡുക്കേഷന്‍ വിഭാഗം മേധാവി ഡോ. അബ്ദുസ്സലാം കണ്ണിയന്‍ നേതൃത്വം നല്‍കി.  അധ്യാപകരായ അബ്ദുന്നാസര്‍, മൊയ്തീന്‍ കുട്ടി കല്ലറ,  വളണ്ടിയര്‍ ലീഡര്‍മാരായ കൃഷ്ണപ്രസാദ്, നന്ദിത  അശോകന്‍, അനഘ എന്നിവര്‍ സംസാരിച്ചു.  തുടര്‍ന്ന് കാന്‍സര്‍ , വ്യക്തികളുടെയും കുടുംബങ്ങളുടെയും സാമൂഹിക ജീവിതത്തില്‍ വരുത്തുന്ന സ്വാധീനങ്ങളെ വരച്ചു കാണിക്കുന്ന ' കാന്‍സര്‍' എന്ന ഹ്രസ്വ സിനിമയുടെ പ്രദര്‍ശനവും നടന്നു. വളണ്ടിയര്‍മാരായ ശിഫാ ഫാത്തിമ, ഷിബിലി, ബിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

date