Skip to main content

പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനവും നിയമനവും

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴീൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം മൾട്ടി നാഷണൽ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ്സുമായി സഹകരിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ തൊഴിൽ പരിശീലന പരിപാടിയും തുടർന്ന് നിയമനവും നടത്തുന്നു.

ബി.എ/ബി.ബി.എ/ബി.ബി.എം/ബി.കോം/ബി.എസ് സി (കമ്പ്യൂട്ടർ സയൻസും ഐടിയും ഒഴികെ) ബിരുദമാണ് യോഗ്യത. ബിടെക്/ ബിസിഎ/ ബിരുദാനന്തര ബിരുദക്കാർ അപേക്ഷിക്കേണ്ടതില്ല.

2020-ലോ 2021-ലോ ബിരുദം നേടിയിട്ടുള്ളവരോ 2022-ൽ അവസാന വർഷ ബിരുദ വിദ്യാർത്ഥികളോ ആയിരിക്കണം. 10, പ്ലസ്ടുബിരുദം റഗുലറായി പഠിച്ചവരായിരിക്കണം. വിദൂര വിദ്യാഭ്യാസം വഴിയുള്ള പഠനം അംഗീകരിക്കില്ല.

പട്ടികജാതി/ പട്ടിക വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും രേഖകളുടെ കോപ്പിയും സഹിതം സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർനാഷണൽ കരീർ സർവ്വീസ് സെന്റർ ഫോർ എസ്.സിഎസ്.ടിസംഗീത കോളേജിന് പിൻവശംതൈക്കാട്തിരുവനന്തപുരം എന്ന വിലാസത്തിലോ placementsncstvm@gmail.com ലേക്കോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113/ 8304009409.

പി.എൻ.എക്സ്. 682/2023

date