Skip to main content

മാമാങ്ക മഹോത്സവ ചടങ്ങുകള്‍ പുനരാവിഷ്‌കരിച്ചു; 268 വര്‍ഷത്തിന് ശേഷം സാമൂതിരി വീണ്ടും ബന്തര്‍ കടവില്‍ എത്തി

ചരിത്ര പ്രസിദ്ധമായ മാമാങ്കത്തില്‍ മത സൗഹാര്‍ദ്ദത്തിന്റെ പ്രധാന ചടങ്ങായ കപ്പല്‍ കലഹവും, കമ്പ വെടിയും വാദ്യവും നടന്ന, ബന്തര്‍ കടവില്‍ 268 വര്‍ഷത്തിന് ശേഷം സാമൂതിരി പിന്‍തലമുറക്കാര്‍ നേരിട്ടെത്തി. ജില്ലാ പഞ്ചായത്ത് വിവിധ സംഘടനകളുമായി ചേര്‍ന്ന് നടത്തുന്ന മാമാങ്ക മഹോത്സവ പരിപാടിയുടെ ഭാഗമായി റി എക്കൗ നടത്തിയ ബന്തര്‍ കടവ് പുനരാവിഷ്‌കരണ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
വൈകിട്ട് നിലപാട് തറയില്‍ സാമൂതിരി വലത് വെട്ടത്ത് രാജാവിനെയും, ഇടത് സഹബന്തര്‍ കോയയേയും സാക്ഷിയാക്കി നവാമുകുന്ദനെ പെരുമാളിന്റെ വാളു വെച്ച് വണങ്ങുന്ന ചടങ്ങിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ പങ്കെടുത്ത് വാകയുര്‍ കോവിലകത്ത് നിന്നും ബന്തറിലേക്ക് കോയയുടെ കപ്പല്‍ പ്രദര്‍ശനം കാണാനായുള്ള എഴുന്നള്ളിപ്പ് പ്രതീകാത്മകമായി സംഘടിപ്പിച്ചിരുന്നു. ഇതിനെ അനുഗമിച്ച് എത്തിയ സാമൂതിരി കുടുംബത്തെ റി എക്കൗ ഭാരവാഹികളായ സതിഷന്‍ കളിച്ചാത്ത്, അസ്‌ക്കര്‍ പല്ലാര്‍, വാഹിദ് ആയപ്പള്ളി, സുലൈമാന്‍ സി. വി റഫീഖ് വട്ടേക്കാട്, പുവ്വത്തിങ്കല്‍ റഷീദ് മാമാങ്ക സ്മാരക സംരക്ഷണ സമിതി ഭാരവാഹികളായ എം.കെ.സതീഷ് ബാബു,കെ.പി.അലവി, ഇ.എന്‍ .അലി ചേരുരാല്‍ , സല്‍മാന്‍ കരിമ്പനക്കല്‍, കോഴി പുറത്ത് ബാവ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മാമാങ്ക സ്മൃതി സമ്മേളനം സാമൂതിരി രാവിന്റെ പ്രതിനിധി ടി ആര്‍ രാമവര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു.അഡ്വക്കറ്റ് ഗോവിന്ദ് ചന്ദ്ര രാജ മുഖ്യാതിഥിയായിരുന്നു. മാമാങ്ക സ്മാരകം കെയര്‍ടേക്കര്‍ ചിറക്കല്‍ ഉമ്മര്‍ വിഷയം അവതരിപ്പിച്ചു, ഉള്ളാട്ടില്‍ രവിന്ദ്രന്‍, ഷമീര്‍ കളത്തിങ്കല്‍,  കെ.കെ റസാക്ക് ഹാജി, തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം  എകസ് ക്യൂട്ടിവ് ഓഫിസര്‍ കെ പരമേശ്വരന്‍, പ്രതീപ് രാമപുരം , വിജയശങ്കര്‍ പാലക്കാട് തുടങ്ങിയവര്‍ സംസാരിച്ചു .തുടര്‍ന്ന് എടപ്പാള്‍ എച്ച്.ജി.എസ് കളരിയുടെ ആയോധന പ്രദര്‍ശനം, കുന്തപയറ്റ് എന്നിവയും നടന്നു.  ചരിത്രത്തില്‍ ഷബന്തര്‍ കോയയുടെ സ്മരണ ഉണര്‍ത്തി കരിമരുന്ന് പ്രയോഗവും കഴിഞ്ഞ് വാകയൂര്‍ കോവിലകത്തേക്ക് വെട്ടത്ത് രാജവും മങ്ങാട്ടച്ചനും സഹബന്തര്‍ കോയയും അടങ്ങുന്ന സാമൂതിരിയും പരിവാരങ്ങളും തിരിച്ച് പോകുന്ന ' ചടങ്ങ് കൂടി കഴിഞ്ഞാണ് രാജകുടുംബം തിരിച്ച് പോയത്

date