Skip to main content

തൊഴില്‍ മേള മാര്‍ച്ച് 5 ന്

ജില്ലാ കുടുംബശ്രീ ജില്ലാമിഷനും കൊണ്ടോട്ടി നഗരസഭയും, സംയുക്തമായി             കൊണ്ടോട്ടി  തിരൂരങ്ങാടി ബ്ലോക്കുകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 5 ന്       കൊണ്ടോട്ടി മേലങ്ങാടി  ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച്  രാവിലെ 9 മണി മുതല്‍ 4 മണി വരെ 'റസലിയന്‍സ് 23' എന്ന പേരില്‍ തൊഴില്‍ മേള  സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് യോഗ്യത മുതലുള്ള എല്ലാ തൊഴിലന്വേഷകര്‍ക്കും മേളയില്‍ പങ്കെടുക്കാം.ഒരു ഉദ്യോഗാര്‍ത്ഥിക്ക്  പരമാവധി  3 കമ്പനികളുടെ ഇന്റര്‍വ്യൂ മാത്രമേ അനുവദിക്കുകയുള്ളൂ. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകള്‍,  വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫക്കറ്റുകളുടെ പകര്‍പ്പുകള്‍, 3 കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി എത്തണം.
 

date