Skip to main content

സംയോജിത ബോധവൽക്കരണ പരിപാടിയും പ്രദർശനവും സമാപിച്ചു

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റിൻ്റെ നേത്യത്വത്തിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെ ചാലക്കുടി മർചൻസ് ജൂബിലി ഹാളിൽ വച്ച് നടന്ന സംയോജിത ബോധവൽക്കരണ പരിപാടിയും ആസാദി കാ അമൃത് മഹോത്സവ് പ്രദർശനവും സമാപിച്ചു.

രണ്ടാംദിവസം ആദ്യ സെഷനിൽ നിത്യജീവിതത്തിൽ ശ്രദ്ധിക്കേണ്ട ആരോഗ്യശീലങ്ങളെക്കുറിച്ച് റിട്ട. ഹെൽത്ത് സൂപ്പർവൈസർ സ്റ്റാലിൻ സംസാരിച്ചു. തുടർന്ന് യോഗാചാര്യൻ അനിൽകുമാർ അടിസ്ഥാന യോഗപാഠങ്ങളും യോഗ ഡെമോൺസ്ട്രേഷനും നടത്തി. സോംഗ് ആൻറ് ഡ്രാമാ ഡിവിഷൻ കലാകാരൻമാരുടെ നേതൃത്വത്തിൽ കലാപാരികൾ അരങ്ങേറി. പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ ഇൻഷുറൻസ് സേവനമടക്കമുള്ള വകുപ്പിന്റെ സേവനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സമാപന ചടങ്ങിൽ തൃശൂർ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ്, സി ബി സി ഉദ്യോഗസ്ഥൻ അംജിത് ഷേർ തുടങ്ങിയവർ സംസാരിച്ചു.

 രണ്ടു ദിവസത്തെ പരിപാടിയിൽ തപാൽ വകുപ്പിൻ്റെ സ്റ്റാളിൽ ആധാർ സംബന്ധിച്ച എല്ലാ സേവനങ്ങളും ലഭ്യമാക്കി.   ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ, സൗജന്യ മരുന്ന് വിതരണം, ഹെൽത്ത് ചെക്കപ്പ് എന്നീ സേവനങ്ങളും നടന്നു.

date