Skip to main content

കേരള അഗ്രോ ഫുഡ് പ്രൊ ഫെബ്രുവരി 4 മുതൽ 7 വരെ

കാർഷിക ഭക്ഷ്യ സംസ്കരണ സംരഭകർക്ക് സുസ്ഥിരമായ വിപണി ഉറപ്പു വരുത്താനും ഈ മേഖലയിലെ   സമഗ്ര പുരോഗതിയും ലക്ഷ്യംവെച്ച് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നടത്തുന്ന കേരള അഗ്രോ ഫുഡ് പ്രൊ ഫെബ്രുവരി 4 മുതൽ 7 വരെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുമെന്ന് പോഗ്രാം ജനറൽ കൺവീനറും ജില്ലാ വ്യവസായ കേന്ദ്രം  ജനറൽ മാനേജരുമായ ഡോ: കെ എസ് കൃപകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ഭക്ഷ്യസംസ്കരണ മേഖലയിലെ മൂല്യവർദ്ധിത ഉദ്പാദക സംരംഭകർ, യന്ത്ര നിർമ്മാതാക്കൾ, നാനോ ഗൃഹസംരംഭകർ, എൻ്റർപ്രെനർഷിപ്പ് ക്ലബുകൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവർ മേളയിൽ ഭാഗഭാക്കാകും. സംരംഭക വർഷത്തിൽ സംരംഭകരുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് കൊണ്ടാണ് കേരള അഗ്രോ ഫുഡ്ഡ് പ്രോ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്നത്.

പ്രദർശന വിപണനമേള, സാങ്കേതിക ശില്പശാലകൾ, തനത് ഭക്ഷ്യമേള, സാങ്കേതികവിദ്യാ കൈമാറ്റം, യന്ത്രപ്രദർശനവും വിവരണവും, കലാ സംസ്കാരിക പരിപാടികൾ, വിഷയാധിഷ്ഠിത പാചക മത്സരം എന്നിവയാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.

മേള 4 ന് രാവിലെ 11 മണിക്ക് വ്യവസായ - നിയമവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ, മേയർ എം കെ വർഗ്ഗീസ്, ടി എൻ പ്രതാപൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവീസ് മാസ്റ്റർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, വാർഡ് കൗൺസിലർ പൂർണ്ണിമ സുരേഷ്, വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി സുധീർ കെ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, എം എസ് എം ഇ ഡി എഫ് ഒ) ഡയറക്ടർ ജി എസ് പ്രകാശ്, ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് നിസാറുദീൻ, ഫിക്കി കേരള ചെയർമാൻ ഡോ. എം ഐ സഫറുള്ള, സി ഐ ഐ ചെയർമാൻ ജീമോൻ കോര എന്നിവർ ചടങ്ങിൽ സംബഡിച്ച് സംസാരിക്കും. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ സ്വാഗതവും തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ എസ് കൃപകുമാർ നന്ദിയും പറയും.

വാർത്താസമ്മേളനത്തിൽ എം എസ് എം ഇ ഡി എഫ് ഒ ഡയറക്ടർ ജി എസ് പ്രകാശ്, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ ഭവദാസ്, ജില്ലാ വ്യവസായ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ജിഷ കെ എ, ഡപ്യൂട്ടി രജിസ്ട്രാർ ലിനോ ജോർജ്ജ് സി എന്നിവർ 
പങ്കെടുത്തു.

date