Skip to main content

ഇറ്റ്ഫോക് മികച്ച കവറേജിന്‌ പുരസ്‌കാരം നൽകും

കേരള സംഗീത നാടക അക്കാദമിയും ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ചേർന്ന് ഇറ്റ്ഫോക് അന്താരാഷ്ട്ര നാടകോത്സവം മികച്ച രീതിയില്‍ കവറേജ് ചെയ്യുന്ന മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും പുരസ്‌കാരങ്ങൾ നൽകും. മികച്ച കവറേജ് നൽകുന്ന പത്രം, ചാനല്‍, ഓണ്‍ലൈന്‍ മാധ്യമം, എഫ്എം റേഡിയോ എന്നിങ്ങനെ മാധ്യമസ്ഥാപനങ്ങള്‍ക്കും മികച്ച ടി വി റിപ്പോര്‍ട്ട്, മികച്ച പത്രവാര്‍ത്ത, മികച്ച പത്രഫോട്ടോ എന്നിവയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് പുരസ്‌കാരം നല്‍കുക. സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരവും മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്യാഷ് പ്രൈസും നല്‍കും. വാര്‍ത്ത, ഫോട്ടോ എന്നിവയുടെ പത്രക്കട്ടിംഗുകള്‍, വാര്‍ത്താ വീഡിയോകള്‍, ഓണ്‍ലൈന്‍ ലിങ്കുകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ diothrissur@gmail.com എന്ന മെയില്‍ വഴിയോ, നേരിട്ട് അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ റൂമിലോ നാടകോത്സവത്തിന്റെ അവസാന ദിനമായ ഫെബ്രുവരി 14 ന് രാവിലെ 10 മണിക്ക് മുമ്പായി എത്തിക്കണം. അവാര്‍ഡും കാഷ് പ്രൈസും സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.

date