Skip to main content

നാടകോത്സവത്തിന് ആദ്യ സംഘമെത്തി

പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരശ്ശീല ഉയരുമ്പോൾ ഉദ്‌ഘാടന നാടകമായി അരങ്ങുണർത്തുന്ന സാംസൺ ടീം ജില്ലയിലെത്തി. 

 5ന് വൈകിട്ട് 7ന്  ആക്ടർ മുരളി തിയ്യറ്ററിലാണ്  നാടകം. നാടകകൃത്തും സംവിധായകനുമായ ബ്രെഹറ്റ് ബെയ്‌ലി അടക്കമുള്ള സംഘമാണ് എത്തിയത്. ദക്ഷിണാഫ്രിക്കയിലെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയുന്ന  നാടകമാണ് സാംസൺ.

ബൈബിളിനെ അതിന്റെ മതാത്മകതയിൽ നിന്നുമാറ്റി മുതലാളിത്തിന്റെ കെടുകാര്യസ്ഥതയിൽ  സൂക്ഷ്മമായി രംഗവാതരണം നടത്തുകയാണ് സാംസണിൽ. പാർശ്വവൽക്കരണത്തിന്റെ ചരിത്രപരമായ അവസ്ഥകളെ സമകാലിക പശ്ചാത്തലത്തിൽ സാംസൺ  പരിശോധിക്കുന്നു.

നിരവധി അന്തർദേശിയ അംഗീകാരങ്ങൾ നേടിയാണ്  സാംസൺ ഇറ്റ്ഫോക്കിൽ എത്തുന്നത്. ഇന്ത്യയിലെ ആദ്യ അവതരണം കൂടിയാണ് സാംസൺ

date