Skip to main content

സ്വാതന്ത്ര്യത്തിന്റെ ഇറ്റ്ഫോക്ക്: സുനിൽ സുഖദ

രണ്ടു വർഷത്തെ കോവിഡ് മഹാമാരിക്ക് ശേഷം വരുന്ന ഇറ്റ്ഫോക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യത്തിന്റെ ഇറ്റ്ഫോക്കാണെന്ന്  നാടക നടനും സിനിമാ താരവുമായ സുനിൽ സുഖദ . സംഗീത നാടക അക്കാദമിയിൽ  പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ  അവസാനവട്ട ഒരുക്കങ്ങൾ കാണാൻ  എത്തിയതായിരുന്നു സുനിൽ സുഖദ. കലാകാരന്മാർക്ക് സർഗ്ഗശേഷി പ്രകടിപ്പിക്കാൻ വലിയൊരു അവസരമാണ്   ഇറ്റ്ഫോക്ക്. ആദ്യ ഇറ്റ്ഫോക്കിന്റെ പ്രചരണാർത്ഥം ജില്ല മുഴുവൻ നാടകം അവതരിപ്പിച്ച  ഓർമ്മയും അദ്ദേഹം പങ്കുവെച്ചു. 

തിരക്കുകൾ മാറ്റിവച്ച് എല്ലാ നാടകങ്ങളും കാണണമെന്ന ആഗ്രഹമാണ് ഉള്ളതെന്ന് സുനിൽ സുഖദ പറഞ്ഞു. 
പീറ്റർ ബ്രൂക്കിന്റെ 'ടെംപസ്റ്റ് പ്രൊജക്ട്' എന്ന നാടകം കാണാൻ ആഗ്രഹിക്കുന്ന നാടകങ്ങളിൽ ഒന്നാണ് എന്നും അദ്ദേഹം അഭിപ്രായപെട്ടു.  ഉദ്ഘാടന ദിനത്തിൽ അരങ്ങിലെത്തുന്ന  കെ എസ് പ്രതാപന്റെ "നിലവിളികൾ മർമരങ്ങൾ ആക്രോശങ്ങൾ " എന്ന മലയാള നാടകത്തിലെ ഒരു കേന്ദ്ര കഥാപാത്രത്തെ   അവതരിപ്പിക്കുന്നുണ്ട്     സുനിൽ സുഖദ.

date