Skip to main content

വര്‍ക്കിംഗ് ഹോസ്റ്റല്‍ തുടങ്ങാൻ അവസരം

പട്ടികജാതി വിഭാഗത്തിലെ സര്‍ക്കാര്‍/ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന വനിതകള്‍ക്കും, ഉന്നത വിദ്യാഭ്യാസത്തിന് എത്തുന്ന വനിതകള്‍ക്കും, മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വനിതകള്‍ക്കും കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ വര്‍ക്കിംഗ് ഹോസ്റ്റല്‍ തുടങ്ങുന്നു.  വെള്ളം, വൈദ്യുതി, ഗതാഗത സൗകര്യമുള്ള, 5000 സ്‌ക്വയര്‍ ഫീറ്റില്‍ കുറയാത്ത വീടോ, വാടകകെട്ടിടങ്ങളോ സ്വന്തമായുള്ളവര്‍ സിവില്‍ സ്‌റ്റേഷന്‍ അനക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ബന്ധപ്പെടുക. 25 പേര്‍ക്ക് താമസിക്കാവുന്ന കെട്ടിടമായിരിക്കണം. നഗരപരിധിയിൽ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍:0497 2700596.

date