Skip to main content

ഫിറ്റ്നസ് ട്രെയിനർ കോഴ്സ്: സ്പോട് അഡ്മിഷൻ

കേരള സർക്കാർ കമ്പനിയായ അസാപ് കേരള നടത്തുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിൽ തൃശൂർ സെന്ററിൽ 2 സീറ്റും ഇരിങ്ങാലക്കുട സെന്ററിൽ 3 സീറ്റും ഒഴിവുണ്ട്. വിദേശത്തും അംഗീകാരമുള്ള കേന്ദ്ര സർക്കാരിന്റെ സെക്ടർ സ്കിൽ കൗൺസിലിന്റെ ലെവൽ 4 സർട്ടിഫിക്കേഷനോടുകൂടിയ ഈ കോഴ്സ് വീക്കെൻഡ് ബാച്ചായാണ് നടത്തുന്നത്. ഫെബ്രുവരി രണ്ടാംവാരം തുടങ്ങുന്ന കോഴ്സിൽ ചേരാൻ താല്പര്യമുള്ളവർ ഫെബ്രുവരി 7നു വൈകിട്ട് 5 മണിക്ക് മുന്പായി തൃശൂർ പാലസ് റോഡിൽ മോഡൽ ബോയ്സ് സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന അസാപ് ഓഫീസിൽ നേരിട്ടെത്തി ഫീസടച്ചു അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ ആയും അപേക്ഷ സമർപ്പിക്കാം. ഫോൺ: 9947797719, 9495999723.

date