Skip to main content

ഫീൽഡ് വർക്കർ ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്നുവർഷത്തേക്ക് അഞ്ച് താത്കാലിക ഫീൽഡ് വർക്കർമാരുടെ ഒഴിവുണ്ട്. യോഗ്യത: നാലാം ക്ലാസ്സോ അതിനുമുകളിലോ. മുള കരകൗശല നിർമാണം, നഴ്സറി മാനേജ്‌മന്റ് മുതലായവയിൽ വൈദഗ്ധ്യം അഭികാമ്യം. ഇടുക്കി വെണ്മണി പാലപ്ലാവ് ഉണർവ് പട്ടിക ട്രൈബൽ കോ ഓപ്പറേറ്റീവ് സോസൈറ്റി അംഗങ്ങളായ ആദിവാസികൾക്ക് മുൻഗണന. പ്രായം: 2023 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടിക ജാതി, പട്ടിക വർഗ, മറ്റു പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർക്ക് നിയമാനുസൃത ഇളവുണ്ട്. താല്പര്യമുള്ളവർ ഫെബ്രുവരി 21ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പാലപ്ലാവ് ഉണർവ് പട്ടിക ട്രൈബൽ കോ ഓപ്പറേറ്റീവ് സോസൈറ്റി ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിനു ഹാജരാകണം.

date