Skip to main content

ലല്ലബി ഐസ്ക്രീം, കുടുംബശ്രീ ഭക്ഷ്യമേളയിലെ ലൈവ് ചങ്ങാതി

കണ്ണൂരിൽ നിന്ന് എത്തിയ ഒരു ഐസ്ക്രീം സ്പെഷ്യലിസ്റ്റ് ലല്ലബി പതിമൂന്നാമത് ഇറ്റ്ഫോക്കിൽ കുടുംബശ്രീ നടത്തുന്ന ഭക്ഷ്യമേളയിലെ പ്രിയതാരമാണ്. ലല്ലബി ഒരു യന്ത്രമാണ്. ലൈവായി ഐസ്ക്രീം തയ്യാറാക്കുന്ന യന്ത്രം. സാധാരണ കഴിക്കുന്ന ഐസ്ക്രീമിനേക്കാൾ വളരെ സോഫ്റ്റ്‌ ആണ് ലല്ലബിയെന്ന് ഐസ്ക്രീം കഴിച്ചവർ പറയുന്നു. പാൽ, പഞ്ചസാര, സോഫ്റ്റ്‌ ഐസ്ക്രീം പൗഡർ എന്നിവയാണ് ഐസ്ക്രീം തയ്യാറാക്കാൻ ലല്ലബിയ്ക്ക് ആവശ്യം. ലൈവ് ഐസ്ക്രീം കഴിക്കാൻ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ലല്ലബിയ്ക്കൊപ്പമെത്തിയ കുടുംബശ്രീ അംഗങ്ങൾ പറയുന്നു.

കുടുംബശ്രീ ജില്ലാ മിഷന്റെ ഒരു സ്വയംതൊഴിൽ സംരംഭമാണ് ലല്ലബി . കണ്ണൂർ ജില്ലാ മിഷൻ,  ഐഫ്രം എന്നിവ ചേർന്ന് കുടുംബശ്രീ അംഗങ്ങൾക്കൊരുക്കിയ പദ്ധതി. കോട്ടയത്തെ കുടുംബശ്രീ സരസ്മേളയിലും വിവിധയിടങ്ങളിലെ ഉത്സവങ്ങൾ, പെരുന്നാളുകൾ, എന്നിവയ്ക്കുമെല്ലാം ഇപ്പോൾ ലല്ലബിയുടെ ലൈവ് ഐസ്ക്രീം എത്തുന്നുണ്ട്. ലൈവായതിനാൽ ധൈര്യമായി കഴിക്കാം.

date