Skip to main content

മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോർട്ടൽ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം

മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാരസംവിധാനം കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫീസർമാർക്കും റവന്യൂ സബ്ഓഫീസർമാർക്കുമുള്ള പരിശീലനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സംവിധാനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിക്കുന്നതിനും സിഎംഒ പോർട്ടൽ മുഖേന സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനുമായാണ് പരിശീലനം.

മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ ജോയിന്റ് സെക്രട്ടറി റോബർട്ട് ഫ്രാൻസിസ്, സെക്ഷൻ ഓഫീസർ ദീപേഷ്, സെക്ഷൻ അസിസ്റ്റന്റ് ധന്യ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. 7, 8 തിയ്യതികളിൽ രാവിലെ ജില്ലാതല ഓഫീസർമാർക്കും ഉച്ചയ്ക്ക് ശേഷം റവന്യൂ സബ് ഓഫീസർമാർക്കും വില്ലേജ് ഓഫീസർമാർക്കുമാണ് പരിശീലനം.
 ഡെപ്യൂട്ടി കളക്ടർ (ജനറൽ) ഇൻചാർജ് കെ എസ് പരീത്, ഹുസൂർ ശിരസ്തദാർ കെ ജി പ്രാൺ സിംഗ്, ഹെഡ്ക്ലർക്ക് കെ വി പ്രിയ എന്നിവർ സംസാരിച്ചു.

date