Skip to main content

കേരകക്കുന്ന് കുടിവെള്ള പദ്ധതിക്ക് 10 ലക്ഷം രൂപ അനുവദിച്ചു

ചേലക്കോട്: ചേലക്കര നിയോജകമണ്ഡലം എംഎൽഎ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ കേരകക്കുന്ന് കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണത്തിന്    10 ലക്ഷം രൂപ  അനുവദിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

പദ്ധതിക്ക് വേണ്ടി നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ മുൻപ് വകയിരുത്തിയിരുന്നു. അതിൻ്റെ  പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്. കുടിവെള്ള പദ്ധതിയുടെ പണി പൂർത്തീകരിക്കുന്നതോടെ ഈ പ്രദേശത്തെ ജനങ്ങളെ കുടിവെള്ളക്ഷാമം പരി ഹരിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു .

സാങ്കേതിക അനുമതിയും ടെണ്ടർ നടപടികളും  വേഗത്തിൽ ആക്കി പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

date