Skip to main content

ഫാവോസ് വീണ്ടും ഉണർന്നു : മൂന്നാം ദിനവും നിറഞ്ഞ സദസ്

പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച കൂത്തമ്പലം വേദി  മൂന്നാം ദിനത്തിൽ അരങ്ങുണർന്നു. ചാരത്തില്‍ നിന്ന് തുറന്ന ആകാശത്തിലേക്ക് എന്ന അര്‍ത്ഥമുള്ള  കത്തിയെരിഞ്ഞ പഴയ കൂത്തമ്പലമായ ഫാവോസ് ( FAOS) തീയേറ്റർ   പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ്   ഇറ്റ്ഫോക്കിന് വേദിയായത്. 2010ൽ ഇറ്റാലിയൻ നാടകകൃത്തും നൊബേൽ സമ്മാന ജേതാവുമായ ലൂയിജി പിരാന്തല്ലോയുടെ  "സിക്സ് ക്യാരക്ടേഴ്സ് ഇൻ സർച്ച് ഓഫ് ആൻ ഓദർ " എന്ന നാടകം കൂത്തമ്പലത്തിന് പുറത്ത് അരങ്ങേറിയിരുന്നു. 2011ലാണ് കൂത്തമ്പലം അഗ്നിക്കിരയായത്. തുടർന്ന് നവീകരണത്തിന് ശേഷമാണ് വീണ്ടും സജീവമാകുന്നത്. കെ ആർ രമേഷ് സംവിധാനം ചെയ്ത ആർട്ടിക് അവതരണത്തോടെയാണ് ഫാവോസ് തീയേറ്റർ ഉണർന്നത്. നാടകം കാണാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
മരണത്തെക്കാത്തുള്ള സ്ത്രീയുടെ ആഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ള  ബ്ലാക്ക്ഹോൾ ബ്ലാക്ക് ബോക്സിലും
137 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള സുരഭി തിയേറ്റർ കമ്പനിയുടെ (സുരഭി നാടക സംസ്‌ത)  പ്രശസ്തമായ നാടകം മായാബസാർ കെ ടി മുഹമ്മദ് തീയേറ്ററിലെത്തിയതും നാടക പ്രേമികളുടെ ആവേശമുയർത്തി. പവലിയൻ ഗ്രൗണ്ടിൽ രണ്ടാം ദിനവും എത്തിയ ഹീറോ ബ്യൂട്ടി ഓപ്പറ അവതരണവും കാണികളെ ദൃശ്യ സംഗീത താളത്തിൽ ലയിപ്പിച്ചു. ഹീറോ ബ്യൂട്ടി, ഫൗൾ പ്ലേ , നിലവിളികൾ മർമ്മരങ്ങൾ ആക്രോശങ്ങൾ, എന്നിവയുടെ അണിയറ പ്രവർത്തകരാണ് മൂന്നാം ദിനത്തിൽ ആർട്ടിസ്റ്റ് ഇൻ കോൺവർ സേഷന്റെ ഭാഗമായത്. ആർട്ടിസ്റ്റ് സീനിക് ഗാലറിയിൽ നടന്ന പൊതുപ്രഭാഷണത്തിൽ തീയേറ്റർ ഡയറക്ടർ കീർത്തി ജെയിൻ, പ്രൊഫസർ ആശിഷ് സെൻ ഗുപ്ത എന്നിവർ തീയേറ്റർ പെർഫോമൻസിനെ പറ്റി നടത്തിയ സംഭാഷണവും ശ്രദ്ധേയമായി.

വേദിയിൽ ഇന്ന് (ഫെബ്രുവരി 8)

ബ്ലാക്ക് ബോക്സ് - വൈകിട്ട് 4
ബ്ലാക്ക് ഹോൾ

കെ ടി മുഹമ്മദ് തീയേറ്റർ - രാവിലെ 11.30
മായാബസാർ

ആക്ടർ മുരളി തീയേറ്റർ - വൈകിട്ട് 7
ടോൾഡ് ബൈ മൈ മദർ

പവലിയൻ - വൈകിട്ട് 8.45
പുള്ളി പറവ (മ്യൂസിക് ക്രോസ് ഓവർ)

കില -  8 മുതൽ 12
മാസ്റ്റർ ക്ലാസ് - എം കെ റെയ്ന

ആർട്ടിസ്റ്റ് സുജാതൻ സീനിക് ഗ്യാലറി -
ആർട്ടിസ്റ്റ് ഇൻ കോൺവർസേഷൻ (11- 12.30 )

പ്രഭാഷണം - ഹിസ്റ്ററീസ് ഓഫ് സൗത്ത് ആഫ്രിക്കൻ തീയേറ്റർ - ഉച്ചയ്ക്ക് 2 മണി

date