Skip to main content

ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ കാർഡ് വിതരണം അവലോകനം ചെയ്തു

സസ്നേഹം തൃശ്ശൂരിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് എംജിഎൻആർഇജിഎ തൊഴിൽ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ പുരോഗതി അവലോകന യോഗം ജില്ലാ കളക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിൽ ചേർന്നു. ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളിൽ കണ്ടെത്തിയ ഭിന്നശേഷിക്കാരുടെ എണ്ണം, അവരിൽ തൊഴിലെടുക്കാവുന്നവരുടെ എണ്ണം, നൽകിയ തൊഴിൽ കാർഡുകൾ, പൂർത്തിയാക്കിയ തൊഴിൽദിനങ്ങൾ തുടങ്ങിയവ പരിശോധിച്ചു. 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച ഭിന്നശേഷിക്കാരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കാൻ കളക്ടർ നിർദേശിച്ചു. തൊഴിൽ കാർഡും തൊഴിലും നൽകുന്നത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങൾ, പരിഹാര മാര്ഗങ്ങള്, നിർദേശങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു. ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ, ജില്ലാ ഐ ടി പ്രൊഫഷണൽ സി രോഹിത്, ജില്ലാ സാമൂഹ്യ നീതി ഓഫീസ് സൂപ്രണ്ട് സിനോ സേവി, വനിതാ ശിശുവികസന ഓഫീസ് സൂപ്രണ്ട് പ്രേമൻ തുടങ്ങിയവർ പങ്കെടുത്തു.

date