Skip to main content

ഇറ്റ്ഫോക്കിലുണ്ട് കൊതിയൂറും കിളിക്കൂടും കുഞ്ഞിത്തലയണയുംഇറ്റ്ഫോക്കിലുണ്ട് കൊതിയൂറും കിളിക്കൂടും കുഞ്ഞിത്തലയണയും

"കിളിക്കൂടും കുഞ്ഞിത്തലയണയും" പേര് കേട്ട് അതിശയപ്പെടണ്ട, അന്താരാഷ്ട്ര നാടകോത്സവത്തോടനുബന്ധിച്ച് നടക്കുന്ന  കുടുംബശ്രീ ഭക്ഷ്യമേളയിലെ കൊതിയൂറും വിഭവങ്ങളാണ് ഇവ. മലബാർ സ്പെഷ്യൽ കിളിക്കൂട് പേര് പോലെ കാഴ്ചയ്ക്കും കൗതുകമാണ്. കിളിക്കൂട്ടിൽ മുട്ടയിട്ട രൂപത്തിലുള്ള സ്വാദിഷ്ഠമായ വിഭവത്തിന്  30 രൂപ മാത്രം.

കാട, ചപ്പാത്തി, കോഴിമുട്ട എന്നിവ ഉൾപ്പെടുത്തി ഉണ്ടാക്കുന്ന കുഞ്ഞിത്തലയിണയാണ് ഇന്നത്തെ (ഫെബ്രുവരി 9 ) കേമൻ. കലാ  ആസ്വാദനത്തോടൊപ്പം ചട്ടിപ്പത്തിരി, ഉന്നക്കായ, കരിഞ്ചീരകക്കോഴി എന്നിവയും രുചിക്കാം. തലശ്ശേരി ദം ബിരിയാണിയും കാസർകോട് സ്പെഷ്യലായി ചിക്കൻ സുക്ക, നെയ്യ് പത്തൻ, പൂരി ബാജി, ആലപ്പുഴയിൽ നിന്നുള്ള പായസ വിഭവങ്ങൾ, പ്രോട്ടീൻ പൗഡർ ബാംബൂ വിറ്റയും കഴിക്കാം. ഹൈദരബാദ് ദം ബിരിയാണി , മീൽസ്, മുമൂസ് ചിക്കൻ, ന്യൂ ഡ്രിൽസ് എന്നിങ്ങനെ രുചികളുടെ വൈവിധ്യ കലവറയാണ് കുടുംബശ്രീ മേളയിൽ ഒരുക്കിയിട്ടുള്ളത്.

ദാഹമകറ്റാൻ ട്രാൻസ്ജെന്റേഴ്സായ അമൃത ജോസഫ് മാത്യു, അനാമിക രാജേന്ദ്രൻ എന്നിവരുടെ പാനീയങ്ങളും മേളയിലുണ്ട്. നെല്ലിക്ക ജ്യൂസ്, ഗ്രീൻ മാംഗോ സോഡ എന്നിവയ്ക്ക് കുടുംബശ്രീ കഫേയിൽ ആവശ്യക്കാർ ഏറെയാണ്

date