Skip to main content

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

ഒല്ലൂക്കര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ മടക്കത്തറ, നടത്തറ, പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും തസ്തികയിലേക്കും പുത്തൂർ പഞ്ചായത്തിലെ അങ്കണവാടി വർക്കർ തസ്തികയിലേക്കും താത്കാലിക / സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ അതത് ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ നാല്പത്തിയാറ് വയസു കഴിയാത്ത വനിതകളായിരിക്കണം.വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കാൻ പാടില്ല. എസ് സി, എസ് റ്റി, ഒബിസി വിഭാഗക്കാർക്ക് നിയമപരമായ വയസിളവ് ലഭിക്കും.

അപേക്ഷ മാർച്ച് 15 വൈകിട്ട് 3 മണി വരെ ഒല്ലൂക്കര ഐസിഡിഎസ് ഓഫീസിലും അതത് പഞ്ചായത്ത് ഓഫീസുകളും സ്വീകരിക്കും. ഫോൺ 0487 2375756

date