Skip to main content

കമ്പ്യൂട്ടർ കോഴ്സുകൾ

കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സുകൾ: അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ് വെബ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിങ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ. സർട്ടിഫിക്കറ്റ് കോഴ്‌സുകൾ: ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, വീഡിയോ ആൻഡ് ഓഡിയോ എഡിറ്റിങ്, ടുഡി അനിമേഷൻ, ത്രീഡി അനിമേഷൻ, വേഡ് പ്രൊസസിങ് ആൻഡ് ഡാറ്റ എൻട്രി. താൽപര്യമുള്ളവർ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0460 2205474, 0460 2954252.

date