Skip to main content

ഇൻകം ടാക്‌സ് വ്യവസ്ഥകൾ: ക്ലാസ് 10ന്

കണ്ണൂർ സെൻട്രൽ ഗവ. വെൽഫയർ കോ ഓർഡിനേഷൻ കമ്മിറ്റി കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ ഡി ഡി ഒമാർക്കു വേണ്ടി വേണ്ടി കേന്ദ്ര ബജറ്റ് 2023-2024 ലെ ഇൻകം ടാക്‌സ് വ്യവസ്ഥകൾ, 2022-2023 ഇൻകം ടാക്‌സ് ഇ ഫയലിംഗ്, ടി ഡി എസ് എന്നിവയിൽ ശിൽപശാല നടത്തുന്നു. ഇൻകം ടാക്‌സ്  അഡീഷണൽ കമ്മീഷണറുടെ നേതൃത്വത്തിൽ ഇൻകം ടാക്‌സ് ഓഫീസർമാർ ആണ് ക്ലാസെടുക്കുക. ഫെബ്രുവരി 10ന് രാവിലെ 10 മുതൽ ഉച്ച ഒരു മണി വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ക്ലാസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പങ്കെടുക്കാം. 9496472448 എന്ന നമ്പറിലേക്ക് ഓഫീസിന്റെ പേര്, ആളുടെ പേര്, തസ്തിക എന്നിവ വാട്ട്‌സാപ്പ് ചെയ്ത് രജിസ്റ്റർ ചെയ്യാം.

date