Skip to main content

ബാങ്ക് വായ്പ അദാലത്ത്

തലശ്ശേരി ബ്ലോക്ക് പരിധിയിലെ റവന്യൂ റിക്കവറി-ബാങ്ക് വായ്പ കുടിശ്ശികക്കാർക്കായി ഫെബ്രുവരി എട്ടിന് രാവിലെ 10 മുതൽ 12 മണി വരെ തലശ്ശേരി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ മെഗാ ബാങ്ക് വായ്പ അദാലത്ത് നടത്തുന്നു. അദാലത്ത് ദിവസം തുകയുടെ 10 ശതമാനം അടക്കുന്നവർക്ക് പ്രത്യേക ഇളവുകൾ ലഭിക്കും. മുഴുവൻ ബാങ്ക് വായ്പ കുടിശ്ശിക കക്ഷികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് തലശ്ശേരി തഹസിൽദാർ അറിയിച്ചു.  ഫോൺ: 0490 2322090.

date