Skip to main content

പെയിന്റിംഗ്, ഉപന്യാസ രചന മത്സരങ്ങൾ

നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജി20 സമ്മിറ്റിന്റെ തീം 'വസുധൈവ കുടുംബകം ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി' എന്ന വിഷയത്തിൽ ജില്ലയിലെ 15നും 29നും ഇടയിലുള്ള യുവജനങ്ങൾക്കായി വാട്ടർ കളർ പെയിന്റിംഗ്, ഉപന്യാസ രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പെയിന്റിംഗ് എ ത്രീ ചാർട്ട് പേപ്പറിൽ ആയിരിക്കണം. ഉപന്യാസം രണ്ട് പേജിൽ കവിയരുത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഏതെങ്കിലും ആകാം. എൻട്രികൾ dyc.kannur @ gmail.com എന്ന മെയിൽ ഐഡിയിലോ, നെഹ്‌റു യുവകേന്ദ്ര, കുമാർ ബിൽഡിംഗ്, എൽ ഐ സി ഓഫീസിന് സമീപം, തളാപ്പ്, കണ്ണൂർ, 670002 എന്ന വിലാസത്തിലോ അയക്കണം. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14. തെരഞ്ഞെടുക്കുന്ന ഉപന്യാസങ്ങളും, പെയിന്റിങ്ങും ഫെബ്രുവരി 18ന് കണ്ണൂർ യോഗശാല ജവാഹർ ലൈബ്രറി ഹാളിൽ നടക്കുന്ന ജില്ലാ തല യൂത്ത് പാർലമെന്റ് പരിപാടിയിൽ പ്രദർശിപ്പിക്കും. സമ്മാനാർഹർക്ക് സർട്ടിഫിക്കറ്റും മെമെന്റോയും നൽകും. ഫോൺ: 9446674185, 9605512259, 8921255501

date