Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കണ്ണൂർ ഗവ.വനിത ഐ ടി ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ്ങിൽ ബി ടെക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ എൻ ടി സി/എൻ എ സി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള എൽ സി/എ ഐ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ ഫെബ്രുവരി ഒമ്പതിന് രാവിലെ 11 മണിക്ക് ഗവ.വനിതാ ഐ ടി ഐയിൽ കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. എൽ സി/എ ഐ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഓപ്പൺ പ്രയോറിറ്റി (ഇ ഡബ്ല്യു എസ്) വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികളെയും പരിഗണിക്കും. ഫോൺ: 0496360743, 9497300513.

date