Skip to main content

കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷിക ആഘോഷ സമ്മേളനം നാളെ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും 

ആലപ്പുഴ: മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാഘോഷ സമ്മേളനം നാളെ (11-ന്) വൈകിട്ട് നാലിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പല്ലനയിലെ സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ കുമാരനാശാന്‍ സ്മാരക സമിതി ചെയര്‍മാന്‍ രാമപുരം ചന്ദ്രബാബു അധ്യക്ഷനാകും. രമേശ് ചെന്നിത്തല എം.എല്‍.എ. മുഖ്യാതിഥിയാകും. കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പ്രൊഫ. വി മധുസൂദനന്‍ നായര്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.ജി. പൗലോസ് മുഖ്യപ്രഭാഷണം നടത്തും. 

കയര്‍ഫെഡ് ചെയര്‍മാന്‍ ടി.കെ. ദേവകുമാര്‍, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. താഹ, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ്കുമാര്‍ , കുമാരനാശാന്‍ സ്മാരക സമിതി സെക്രട്ടറി ടി തിലകരാജന്‍, കാര്‍ത്തികപള്ളി തഹസില്‍ദാര്‍ പി.എ. സജീവ് കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date