Skip to main content

വിമുക്ത ഭടന്മാരുടെ ശ്രദ്ധയ്ക്ക്

 

2000 ജനുവരി ഒന്നു മുതല്‍ 2022 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനത് സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 2023 മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിരിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ഈ തീയതിക്ക് മുന്‍പായി എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും നല്‍കിയ തൊഴില്‍ രജിസ്ട്രേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422239

 

date