Skip to main content

പ്രതിഭാ മിലന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

സംസ്ഥാനത്തെ സിബിഎസ്‌സി / ഐസിഎസ്‌സി സ്‌കൂളുകളിലെ 2 മുതല്‍ 10 വരെ സ്റ്റാന്റേര്‍ഡുകളിലെ ഹിന്ദി പഠനനിലവാരം മെച്ചപ്പെടുത്താന്‍ 2022 നവംബറില്‍ സംസ്ഥാനതലത്തില്‍ നടത്തിയ പ്രതിഭ ഹിന്ദി സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ റാങ്ക് നേടിയവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി വി ശിവന്‍കുട്ടി വിതരണം ചെയ്തു.
റാങ്ക് ജേതാക്കള്‍ക്കുള്ള സ്‌കോളര്‍ഷിഷ് തുകയും റാങ്ക് സര്‍ട്ടിഫിക്കറ്റും, ഏറ്റവും കൂടുതല്‍ പരീക്ഷാര്‍ത്ഥികളെ പങ്കെടുപ്പിച്ച് വിജയം നേടിയ ആലപ്പുഴ മുഹമ്മ കെ.ഇ കാര്‍മല്‍ സെന്‍ട്രല്‍ സ്‌കൂള്‍, ആലപ്പുഴ പട്ടണക്കാട് സെന്റ് ജോസഫ് പബ്‌ളിക് സ്‌കൂള്‍, കണ്ണൂര്‍ തളാപ്പ് എസ്.എന്‍ വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്ക് സംസ്ഥാന രാഷ്ട്രഭാഷാ അവാര്‍ഡും മറ്റ് സ്‌കൂളുകള്‍ക്ക് ജില്ലാ തലത്തിലുള്ള രാഷ്ട്രഭാഷാ അവാര്‍ഡുകളും പരിപാടിയില്‍ വിതരണം ചെയ്തു.

ദേശീയ ഹിന്ദി അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ഹാളില്‍ നടന്ന പരിപാടിയില്‍ നിയമസഭ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. വി. ശശി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.ജോയി എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.

date