Skip to main content

എറണാകുളത്തിന് ഓവറോൾ കിരീടം

കേരള സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കേരള സ്റ്റേറ്റ് സെൻട്രൽ സ്‌കൂൾസ് സ്‌പോർട്‌സ് മീറ്റ് 2023ൽ എറണാകുളം ജില്ല ഓവറോൾ കിരീടം നേടി. കാര്യവട്ടം എൽഎൻസിപി ഗ്രൗണ്ടിൽ നടന്ന കായികമേളയുടെ സമാപന സമ്മേളനം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ഉദ്ഘാടനം ചെയ്തു. സ്‌കൂൾതലത്തിൽ തൃശൂർ അൻസാർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, പെരുംപിലാവ് ഒന്നാം സ്ഥാനവും കോഴിക്കോട് ചേവയൂർ ഭാരതീയ വിദ്യാഭവൻ രണ്ടാം സ്ഥാനവും എറണാകുളം ഈരൂർ ഭവൻസ് വിദ്യാമന്ദിർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സംസ്ഥാനത്തെ വിവിധ കേന്ദ്രീയ, ജവഹർ നവോദയ, സിബിഎസ്ഇ, ഐസിഎസ്‌സി വിദ്യാലയങ്ങളാണ് രണ്ട് ദിവസങ്ങളിലായി നടന്ന സ്‌പോർട്‌സ് മീറ്റിൽ പങ്കെടുത്തത്. ഇന്ത്യൻ അത്‌ലറ്റും 400 മീറ്ററിലെ നിലവിലെ ദേശീയ റെക്കോർഡ് താരവുമായ ഹിമാ ദാസ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫ് അലി, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ലീന.എ, സായ്-എൽഎൻസിപി പ്രിൻസിപ്പലും റീജണൽ ഡയറക്ടറുമായ ജി.കിഷോർ, ജനപ്രതിനിധികൾ, സ്‌കൂൾ മേലധികാരികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

date