Skip to main content

പടവ് 2023 അവാർഡുകൾ വിതരണം ചെയ്തു

സംസ്ഥാനത്തെ മികച്ച ക്ഷീര സഹകാരി അവാർഡ്  മുഖ്യമന്തി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി തിരുവനന്തപുരം സ്വദേശി ജെ എസ് സജു. തിരുവനന്തപുരം അതിയന്നൂർ ബ്ലോക്കിൽ ഉച്ചക്കട ക്ഷീരോൽപാദക സഹകരണ സംഘത്തിലെ അംഗമാണ് സജു. പശു, എരുമ എന്നീ വിഭാഗത്തിൽപ്പെട്ട മുന്നൂറോളം ഉരുക്കളെ പരിപാലിച്ചുവരുന്നു. പ്രതിദിനം 1600 ലിറ്റർ പാൽ ഫാമിൽ ഉൽപാദിപ്പിക്കുന്നു. മൂന്ന് ഏക്കർ സ്ഥലത്ത് പുൽകൃഷിയും ചെയ്യുന്നു.

ഡോ. വർഗ്ഗീസ് കുര്യൻ അവാർഡ് വയനാട് സുൽത്താൻ ബത്തേരി കോ-ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈ സൊസൈറ്റിക്ക് റവന്യൂ മന്ത്രി കെ രാജൻ നൽകി. വിവിധ കാലഘട്ടങ്ങളിലൂടെ വികസനത്തിന്റെ പടവുകൾ താണ്ടി 2021-22 വർഷത്തിൽ കേരളത്തിലെ ഏറ്റവും മികച്ച ക്ഷീരസംഘമായി മാറിയിരുന്നു. വയനാട് മിൽക്ക് എന്ന ബ്രാന്റിൽ പാലും പാലുല്പന്നങ്ങളും വിപണനം നടത്തുന്നു

ഡിജിറ്റൽ ഇന്ത്യ 2022 അവാർഡ് ഡിജിറ്റൽ ഇനിഷ്യേറ്റിവ് ഓഫ് ഗ്രാസ്റൂട്ട് ലെവൽ വിഭാഗത്തിൽ കേരള ക്ഷീര വികസന വകുപ്പ് തയ്യാറാക്കിയ ക്ഷീരഗ്രീ പോർട്ടലിന് സിൽവർ മെഡൽ ഏറ്റവുവാങ്ങി. ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയ ക്ഷീരകര പോർട്ടലിന് ഡിജിറ്റൽ ഇന്ത്യ 2022 സിൽവർ മെഡൽ രാഷ്ട്രപതി ദ്രൗപതി മുർമു ക്ഷീരവികസന വകുപ്പിന് സമ്മാനിച്ച അവാർഡ് വകുപ്പിന്റെ ഐ ടി വിഭാഗം ഏറ്റുവാങ്ങിയിരുന്നു.
കർഷകർക്ക് അർഹമായ സേവനങ്ങളും സഹായങ്ങളും അതിവേഗത്തിൽ സുതാര്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയാതാണ് പോർട്ടൽ.

ക്ഷീര സഹകാരി അവാർഡ് റീജിയണൽ അവാർഡ് ജനറൽ വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശിനി കബിന സുസ്മിത ഏറ്റുവാങ്ങി. നാടൻ പശുക്കൾ ഉൾപ്പെടെ 65 പശുക്കളെ പരിപാലിച്ചു വരുന്നു. 2021-22 സാമ്പത്തിക വർഷം 1,58,686.5 ലിറ്റർ പാൽ സംഘം വഴി വിപണനം നടത്തുന്നു. ആധുനിക സൗകര്യങ്ങൾ കബിന സുസ്മിത സജ്ജീകരിച്ചിരിക്കുന്നു. രണ്ട് ഏക്കറിൽ കൂടുതൽ പുൽ കൃഷിയും നടത്തുന്നു. മൊമന്റോയും സർട്ടിഫിക്കറ്റും 50,000 രൂപ ക്യാഷ അവാർഡും നൽകി.

ക്ഷീരോൽപാദന മേഖലയിൽ മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിന് മാധ്യമപ്രവർത്തകർക്കായി ക്ഷീരമേഖലയുമായി ബന്ധപ്പെട്ട 2022 - 23 വർഷത്തിലെ മാധ്യമ അവാർഡ് മേയർ എം കെ വർഗ്ഗീസ് നൽകി. മികച്ച റിപ്പോർട്ട് - എം മുജീബ് റഹ്മാൻ, മികച്ച പത്ര ഫീച്ചർ - ദേശാഭിമാനി ദിനപത്രം - എൻ കെ സുജിലേഷ്, മികച്ച ഫീച്ചർ മാസിക - ഹരിതഭൂമി മാസിക - ഡോ എം മുഹമദ് ആസിഫ്, മികച്ച റേഡിയോ - കെ ശീകാന്ത് തുടങ്ങി 14 വിഭാഗങ്ങളിൽ അവാർഡ് നൽകി.

date