Skip to main content

നവീകരിച്ച ഏനാമാവ് നെഹ്റു പാർക്ക് ഉദ്ഘാടനം ഇന്ന്

ഏനാമാവ് കായൽ തീരത്ത് വിനോദ സഞ്ചാര വകുപ്പിന്റെ നവീകരിച്ച നെഹ്റു പാർക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും. 98 ലക്ഷം രൂപ ചെലവിൽ ജില്ലാ നിർമ്മിതി കേന്ദ്രയാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്.

ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. ജില്ലാ കളക്ടർ ഹരിത വി കുമാർ, ജില്ലാ വികസന കമ്മിഷണർ ശിഖ സുരേന്ദ്രൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date