Skip to main content

അധികാരം എല്ലാവരെയും ഹിറ്റ്ലർ ആക്കുന്നു : ഹാസിം അമരവിള

അധികാരം എല്ലാവരെയും ഹിറ്റ്ലർ ആക്കുന്നുവെന്ന് സംവിധായകൻ ഹാസിം അമരവിള. ആർട്ടിസ്റ്റ് സുജാതൻ ഗ്യാലറിയിൽ നടന്ന ആർട്ടിസ്റ്റ് ഇൻ കോൺവർസ്റ്റേഷനിൽ സംവിധായകൻ പ്രിയനന്ദനനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൈം ട്രാവലിലൂടെ സമകാലിക രാഷ്ട്രീയ സാധ്യതകളാണ് സോവിയറ്റ് സ്റ്റേഷൻ കടവ് നാടകമെന്നും അദ്ദേഹം പറഞ്ഞു.

ഗൗരവം ചോരാതെ ചരിത്രത്തെ നുറുങ്ങ് ചിരിയിലൂടെ അവതരിപ്പിച്ചതാണ് സോവിയറ്റ് സ്റ്റേഷൻ കടവ് എന്ന് നടൻ കണ്ണൻ നായർ പറഞ്ഞു. പ്രേക്ഷകരിൽ ചരിത്രാവബോധം  സൃഷ്ടിക്കാനാണ് നാടകത്തിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം പല കാലത്തെയും  സ്ഥലങ്ങളെയും സൂചിപ്പിക്കാൻ പടവുകളെന്ന സങ്കല്പത്തെ ഉപയോഗിച്ചതാണ് നാടകത്തിന്റെ കാതൽ.  കൂടാതെ ടൈം മിഷന്റെ എഫക്റ്റ് വരുത്തുന്നതിന് ലൈറ്റിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.

മുരളീ കൃഷ്ണന്റെ ചെറുകഥയുടെ സ്വതന്ത്രാവിഷകാരമായിരുന്നു കേരള സംഗീത നാടക അക്കാദമിയുടെ സഹായത്തോടെ കനൽ സാംസ്കാരിക വേദി അവതരിപ്പിച്ച സോവിയറ്റ് സ്റ്റേഷൻ കടവ്. മലയാളത്തിലെ ആദ്യ ടൈം ട്രാവൽ നാടകം കൂടിയാണ് സോവിയറ്റ് സ്റ്റേഷൻ കടവ് നാടകം.

date