Skip to main content

ലഹരി വിമുക്ത ക്യാമ്പസ് പരിശീലന ക്യാമ്പിന് തുടക്കം

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്കീം സംസ്ഥാന സെല്ലിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംയുക്തമായി നടപ്പാക്കുന്ന ലഹരി വിമുക്ത ക്യാമ്പസ് എന്ന പദ്ധതിയുടെ ഭാഗമായി എൻഎസ്എസ് വളണ്ടിയർമാർക്കുള്ള രണ്ട് ദിവസത്തെ പരിശീലന ക്യാമ്പിന് ആരോഗ്യ സർവകലാശാലയുടെ സെനറ്റ് ഹാളിൽ തുടക്കമായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സാമൂഹിക നീതി ക്ഷേമ മന്ത്രിയുമായ ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. കെ മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഡോ. ആർ എൻ ആൻസർ, അസിസ്റ്റൻറ് പോലീസ് കമ്മീഷണർ  ബേബി പി വി, ഡോ. സണ്ണി എൻ എം, ഡോ. ഇക്ബാൽ വി എം, പ്രൊഫ. എസ് രാമാനന്ദ്, ബ്രഹ്മനായകം, മഹാദേവൻ തുടങ്ങിയവർ സന്നിഹിതരായി.

date