Skip to main content

സ്കോളർഷിപ്പ് വിജ്ഞാപനം

അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ഡവലപ്മെന്റ് സ്കീം പ്രകാരമുള്ള സ്കോളർഷിപ്പിനുള്ള 2023-24 അദ്ധ്യയന വർഷത്തെ പട്ടികവർഗ്ഗ വിദ്യാർത്ഥികളെ പരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്നതിനായി 2022-23 അദ്ധ്യയന വർഷം നാലാം പഠിക്കുന്നതും കുടുംബ വാർഷിക വരുമാനം 50,000 രൂപയിൽ കവിയാത്തവരുമായ പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽനിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പ്രത്യേക ദുർബ്ബല ഗോത്രവർഗ്ഗത്തിൽപ്പെടുന്നവർക്ക് വരുമാന പരിധി ബാധകമല്ല. പരീക്ഷയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾ തങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, കുടുംബ വാർഷിക വരുമാനം, വയസ്സ്, ആൺകുട്ടിയോ/പെൺകുട്ടിയോ, പഠിക്കുന്ന ക്ലാസ്സ്, സ്കൂളിന്റെ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ അടങ്ങിയ അപേക്ഷ സ്കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം ചാലക്കുടി ട്രൈബൽ ഡവലപ്മെന്റ് ആഫിസിലോ ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ആഫീസിലോ ഫെബ്രുവരി 20നു മുൻപ് ലഭ്യമാക്കേണ്ടതാണ്. ഫോൺ: 0480 2706100, 9496070362.

date