Skip to main content

പനമ്പിള്ളി ഗവ. കോളേജിൽ സയൻസ് ബ്ലോക്ക് ഉദ്‌ഘാടനം ചെയ്തു

ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജ് സയൻസ് ബ്ലോക്കിന്റെയും കാന്റീൻ കെട്ടിട സമുച്ചത്തിന്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. കേരള ഗവൺമെന്റ് കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച 7.20 കോടി രൂപ ഉപയോഗിച്ചാണ് കോളേജിന്റെ അടിസ്ഥാന സൌകര്യ വികസനത്തിൽ വലിയ മുന്നേറ്റത്തെ വിളംബരം ചെയ്തുകൊണ്ട് നവീന ശാസ്ത്രസാങ്കേതിക സൌകര്യങ്ങളുള്ള സയൻസ് ബ്ലോക്കിന്റെയും വിശാലമായ കാന്റീൻ കെട്ടിട സമുച്ചത്തിന്റെയും നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ ചാലക്കുടി എം.എൽ.എ. സനീഷ് കുമാർ ജോസഫ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഗനേശ്വരി ഐ.എ.എസ്., ചാലക്കുടി മുൻസിപ്പാലിറ്റി ചെയർമാൻ എബി ജോർജ്, പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ജോജോമോൻ എൻ.എ., മുൻ എം.എൽ.എ. ബി.ഡി. ദേവസ്സി, സിൻഡിക്കേറ്റ് അംഗം യൂജിൻ മൊറേലി, ആൽബർട്ട് ആന്റണി, സന്തോഷ് കുമാർ കെ.പി. എന്നിവർ സന്നിഹിതരായിരുന്നു.

date