Skip to main content

ചിത്രകലയുടെ ചരിത്രം സമൂഹത്തെ അനാവരണം ചെയ്യുന്നു: ഗുലാം മുഹമ്മദ് ഷെയ്ഖ്

വിശ്വനാടക വേദിയിൽ വർണ്ണങ്ങളുടെയും നിറങ്ങളുടെയും തിളക്കമാർന്ന സെഷന് നേതൃത്വം നൽകി ചിത്രകാരൻ  ഗുലാം മുഹമ്മദ് ഷെയ്ഖ്. ദൃശ്യകലകളെ പറ്റി നടത്തിയ പൊതുപ്രഭാഷണത്തിൽ ചിത്രക്കാരൻമാരുടെ ലോകത്തിലെ ഉൾക്കാഴ്ചകൾ ചിത്രകലയുടെ ചരിത്രം ഓരോ സമൂഹത്തെയും എങ്ങനെ അനാവരണം ചെയ്യുന്നു എന്ന് വിശദീകരിച്ചു.

സ്പെയിനിലെ കൊട്ടാരം ചിത്രക്കാരനായ ഡിയഗോ വേലക്യുസിന്റെ വരികളിൽ കാണുന്ന സാമൂഹ്യചിത്രങ്ങൾ, 'ലാസ് മേനിനാസ്' പെയിന്റിംഗുകൾ എങ്ങനെ ആ കലാകാരനെയും കാലത്തെയും  അടയാളപ്പെടുത്തുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. മുഗൾ പെയിന്റിംഗിലുള്ള ഇന്ത്യൻ സമൂഹം ആ കാലത്തെ വ്യക്തമായി കാണിക്കുന്നു.  ഇന്ത്യൻ ചിത്രക്കാരനായ ബിനോദ് ബിഹാരി മുഖർജിക്ക് അന്ധത ബാധിച്ച ശേഷം വരച്ച ചിത്രങ്ങൾ അദ്ദേഹം അന്ധനാണെന്ന തിരിച്ചറിവ് പോലും നൽകുന്നില്ല. ഫ്രഞ്ച് ചിത്രകാരനായ മാറ്റിസിന്റെ ചിത്രങ്ങളോട് ചേർന്നു നിൽക്കുകയും ചെയ്യുന്നു എന്ന് ഗുലാം മുഹമ്മദ് ഷെയ്ഖ് അഭിപ്രായപെട്ടു. ബിനോദ് ബിഹാരി മുഖർജിയുടെ മധ്യകാല ഇന്ത്യ വിശുദ്ധർ എന്ന  ചുവർച്ചിത്രത്തെ പറ്റിയും അദ്ദേഹം വിശദീകരിച്ചു.

ആർട്ടിസ്റ്റ് സീനിക് ഗാലറിയിൽ നടന്ന സുന്ദർ സരുകൈയുടെയും ശിവ് വിശ്വനാഥന്റെയും പൊതുപ്രഭാഷണവും ശ്രദ്ധേയമായി. ഇന്ത്യൻ രാഷ്ട്രീയം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ചലച്ചിത്ര മേഖലയിൽ പോലും അതിന്റെ പ്രതിഫലനമുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് പ്രതിപക്ഷ സ്വരം ഉയർത്താൻ പോലും പറ്റുന്നില്ലെന്നും എന്നാൽ നാടകത്തിന്  ആ സാധ്യത ഇപ്പോഴും തുറന്നു ഇടുന്നുണ്ടെന്നും
ശിവ് വിശ്വനാഥ് അഭിപ്രായപ്പെട്ടു.  ചോദ്യങ്ങൾ ചോദിക്കുന്നവർ എല്ലാം അർബൻ നക്സൽ ആകുന്നു.  ബഹുസ്വരതയെ തിരിച്ചു പിടിക്കാൻ നമ്മൾ കൂടുതൽ ചോദ്യങ്ങൾ ചോദിക്കണമെന്നും   അദ്ദേഹം പറഞ്ഞു.  ഇന്ത്യയിലെ കൂട്ടക്കൊലകളുടെ കഥകൾ നമ്മൾ ഇപ്പോഴും വ്യക്തികളിലേയ്ക്ക് ചുരുക്കുന്നു അതിനാൽ പൊതുധാരയിലേയ്ക്ക് ആ കഥകൾ എത്തുന്നില്ലെന്നും ശിവ് വിശ്വനാഥൻ കൂട്ടിച്ചേർത്തു.

date