Skip to main content

നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള  സംഘടിപ്പിച്ചു

കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയത്തിന്റെയും കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍  ഗവ ഐ.ടി.ഐ. അരീക്കോട് വെച്ച് സംഘടിപ്പിച്ച നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള  അരീക്കോട് 'ോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍  ഹരിദാസ് പുല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. 'ോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി ഉമ്മുസല്‍മ അദ്ധ്യക്ഷത വഹിച്ചു.  എന്റര്‍പ്രണര്‍ഷിപ്പം ജോലിസാധ്യതയും എ വിഷയത്തെക്കുറിച്ച് ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ബിമല്‍ ഡൊമനിക്ക് സെമിനാര്‍ അവതരിപ്പിച്ചു. മെക്കോ മാനേജിംഗ് ഡയറക്ടര്‍ ദ്വാരകാ ഉണ്ണി, അരീക്കോട് നോഡല്‍ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ അനില നൈനാന്‍,  കോഴിക്കോട് എന്‍.എസ്.ടി.ഐ ട്രെയിനിംഗ് ഓഫീസര്‍ കെ ഷൗക്കത്ത് ഹുസൈന്‍, ആര്‍.കെ സലീം, കെ.പി മുഹമ്മദ് അലി കെ.പി, അനുരഞ്ജ് എസ് എിവര്‍ സംസാരിച്ചു.   അസിസ്റ്റന്റ് അപ്രന്റിസ്ഷിപ്പ് അഡൈ്വസര്‍ ശ്രീനാഥ് സ്വാഗതവും ജൂനിയര്‍ അപ്രന്റിസ്ഷിപ്പ് അഡൈ്വസര്‍ (ടെക്ക്‌നിക്കല്‍) കെ.കെ വാരിജാക്ഷന്‍ നന്ദിയും പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ പൊതുമേഖലയില്‍ നിും ഏഴ് സ്ഥാപനങ്ങളും വ്യത്യസ്ത ട്രേഡുകളില്‍ യോഗ്യത നേടിയ നൂറോളം ട്രെയിനികളും മേളയില്‍ പങ്കെടുത്തു.

date