Skip to main content

ഫാര്‍മസിസ്റ്റ് (സിദ്ധ) ഒഴിവ്

ജില്ലയിലെ  ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍   ഫാര്‍മസിസ്റ്റ് സിദ്ധ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായി  സംവരണം ചെയ്ത  ഒരു  താത്കാലിക ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എല്‍.സി, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഫാര്‍മസി (സിദ്ധ) കോഴ്‌സ്് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തമിഴ്‌നാട് ഇന്‍ഡിജെനസ് മെഡിസിന്‍ കൗണ്‍സിലില്‍ നിന്നും സിദ്ധ ഫാര്‍മസിയിലുള്ള ബി ക്ലാസ് രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ തമിഴ്‌നാട് സര്‍ക്കാറിന് കീഴിലെ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ (സിദ്ധ) നല്‍കുന്ന ഫാര്‍മസി ഡിപ്ലോമ കോഴ്‌സ് വിജയം. 2022 ജനുവരി 1 ന് 18 നും 41 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം: 27900-63700. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഫെബ്രുവരി 20 നുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

date