Skip to main content

ക്ഷേത ജീവനക്കാരുടെ ക്ഷേമനിധി കുടിശ്ശിക അടയ്ക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മലബാര്‍ ക്ഷേത ജീവനക്കാരുടേയും, എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടേയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് വ്യാഴാഴ്ച (ഫെബ്രുവരി 16) രാവിലെ 11 മണി മുതല്‍ പട്ടാമ്പി ശ്രീ പടിഞ്ഞാറെമഠം ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടക്കും.  മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ താലൂക്കുകളിലെ ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടയ്ക്കാനുള്ള ക്ഷേത്രവിഹിതം നിര്‍ബന്ധമായും അടയ്‌ക്കേണ്ടതാണെന്ന് ക്ഷേമനിധി സെക്രട്ടറി അറിയിച്ചു. ക്ഷേത്രജീവനക്കാര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനായി അംഗത്വ അപേക്ഷയും ഇവിടെ സമര്‍പ്പിക്കാം. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പളപട്ടികയുടെ പകര്‍പ്പും സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് ശമ്പള പട്ടികയുടെ പകര്‍പ്പ് ഹാജരാക്കണം. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.

date