Skip to main content

ഫിറ്റ്നസ് ട്രെയ്നറാവാൻ അവസരം 

 

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പെരുമ്പാവൂറിൽ ഉടൻ ആരംഭിക്കുന്ന ഫിറ്റ്നസ്  ട്രെയിനർ കോഴ്സിൽ അവശേഷിക്കുന്ന സീറ്റുകളിലേക്ക് അപേക്ഷിക്കാം. നിരവധി  തൊഴിലവസരങ്ങളുള്ള കോഴ്സിന് കേന്ദ്ര സർക്കാരിന്റെ നാഷണൽ  സ്കിൽ ക്വാളിറ്റി ഫ്രെയിം വർക്ക് ലെവൽ-4ന്റെ സർട്ടിഫിക്കറ്റ് ആണ് ലഭിക്കുക .
150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ ചേരുവാൻ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്സ് ഫീസ്   13100  മാത്രം. കൂടുതൽ വിവരങ്ങൾക്ക്  9629873740.

date