Skip to main content

ലൈബ്രറി കൗണ്‍സില്‍ വായന മത്സര വിജയികളെ പ്രഖ്യാപിച്ചു

ആലപ്പുഴ: ജില്ല ലൈബ്രറി കൗണ്‍സില്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ജില്ലാതല വായനമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ മിത്രക്കരി പബ്ലിക് ലൈബ്രറിയിലെ വി.എസ്. ശ്രീഹരി ഒന്നാം സ്ഥാനവും കാര്‍ത്തികപ്പള്ളി താലൂക്കിലെ കുമാരപുരം ഗ്രാമീണ വായനശാലയിലെ കൃഷ്ണ അശോക് രണ്ടാം സ്ഥാനവും ചെങ്ങന്നൂര്‍ താലൂക്കിലെ മാന്നാര്‍
ഗ്രന്ഥശാലയിലെ ഇഷിദ കൃഷ്ണ മൂന്നാം സ്ഥാനവും നേടി. ഫെബ്രുവരി 12-ന് ജില്ല ഓഫീസില്‍ നടന്ന ജില്ലാതല വായനമത്സരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര്‍ എം. മാക്കിയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി. തിലകരാജ് സ്വാഗതവും ജില്ലാ ലൈബ്രറി ഓഫീസര്‍ ടോജോ സെബാസ്റ്റ്യന്‍ നന്ദിയും രേഖപ്പെടുത്തി. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും പ്രത്യേക ചടങ്ങില്‍ നല്‍കും.

date