Skip to main content

വന്യജീവികളെ വേട്ടയാടാൻ കുരുക്കുകള്‍, കെണികൾ സ്ഥാപിക്കുന്നത് ജാമ്യമില്ലാ കുറ്റം

ജില്ലയിലെ പല സ്ഥലങ്ങളിലും വന്യജീവികളെ വേട്ടയാടി പിടികൂടുന്നതിനായി കുരുക്കുകള്‍, കെണികൾ, വൈദ്യുതി ഉപയോഗിച്ചുള്ള കെണികള്‍ മുതലായവ സ്ഥാപിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.കഴിഞ്ഞയാഴ്ചയില്‍ ഇത്തരം കെണിയിലകപ്പെട്ട് ഒരു കടുവ മരണപ്പെട്ടു. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളെ പിടിക്കുന്നതിന് കുരുക്കുകള്‍, കെണികള്‍, വൈദ്യുതി കെണികള്‍ എന്നിവ സ്ഥാപിക്കുന്നതും ആയുധങ്ങളുപയോഗിച്ച് വന്യജീവികളെ വേട്ടയാടുന്നതും വിഷവും മറ്റും ഉപയോഗിച്ച് കൊല്ലുന്നതും ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 8547602737 (ചെതലയം), 8547602715 (കല്‍പ്പറ്റ), 8547602680 (മേപ്പാടി) എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നും സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

date