Skip to main content

ഏഴോം പഞ്ചായത്തിൽ ഡിജിറ്റൽ സാക്ഷരത പദ്ധതിക്ക് തുടക്കമായി

ഏഴോം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവ്വഹിച്ചു പഞ്ചായത്ത് പ്രസിഡണ്ട്  പി ഗോവിന്ദൻ അധ്യക്ഷനായി. പഞ്ചായത്തിലെ ഒരു വീട്ടിൽ ഒരാൾക്ക് ഡിജിറ്റൽ സാക്ഷരത നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് ആദ്യഘട്ടത്തിൽ അംഗൻവാടി, ആശാവർക്കർമാർ, തൊഴിലുറപ്പ് മേട്രന്മാർ, പഞ്ചായത്തിലെ ലൈബ്രറിയൻമാർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ എന്നിവർക്കാണ് പരിശീലനം നൽകുക. സർക്കാർ ഓൺലൈൻ സേവനങ്ങൾ, ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ, സൈബർ സുരക്ഷ എന്നീ മൂന്ന് തലങ്ങളിലാണ് പ്രായോഗിക പരിശീലനം നൽകുക. പടിപടിയായി സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ നിർവഹണ  ഉദ്യോഗസ്ഥൻ വി മാധവൻ നമ്പൂതിരി പദ്ധതി വിശദീകരിച്ചു. അദിതി ഇന്നവേഷൻ ഡയറക്ടർ സുനീഷ് മുരളീധരൻ ക്ലാസെടുത്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല, ജില്ലാ പഞ്ചായത്തംഗം സിപി സിജു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എൻ ഗീത, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ പി അനിൽകുമാർ, പി സുലോചന, പഞ്ചായത്ത് സെക്രട്ടറി ഡി എൻ പ്രമോദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി നാരായണൻകുട്ടി, പ്രൊഫ. എൻ കെ ഗോവിന്ദൻ, വി ആർ വി ഏഴോം, കെ ഗീത എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി കെ വിശ്വനാഥൻ സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി ഷൈജു നന്ദിയും പറഞ്ഞു.

date