Skip to main content

കുടിവെള്ള ക്ഷാമം: പമ്പുകളുടെ തകരാര്‍ ഉടന്‍ പരിഹരിക്കും

 

ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കാന്‍ ജില്ലാ കളക്ടറുടെ കര്‍ശന നിര്‍ദേശം

മരട് ജലശുദ്ധീകരണ ശാലയിലെ പമ്പുകള്‍ തകരാറിലായതിനെ തുടര്‍ന്ന് കുടിവെള്ള ക്ഷാമം രൂക്ഷമായ പശ്ചിമകൊച്ചിയിലും സമീപ പ്രദേശങ്ങളിലും വാട്ടര്‍ അതോറിറ്റി യില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് കര്‍ശന നിര്‍ദേശം നല്‍കി. കുടിവെള്ളം ക്ഷാമം നേരിടുന്ന കൊച്ചി കോര്‍പ്പറേഷന്‍, മരട് നഗരസഭ എന്നിവിടങ്ങളിലും ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകള്‍ക്കുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

പമ്പുകളുടെ തകരാര്‍ പരിഹരിക്കുന്നതിനുളള ശ്രമം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് വിദഗ്ധ സംഘമെത്തി പരിശോധന നടത്തി. ഷാഫ്റ്റിനുണ്ടായ തകരാറിനെ തുടര്‍ന്നാണ് പമ്പ് പ്രവര്‍ത്തനരഹിതമായത്. പമ്പുകള്‍ ടാങ്കില്‍ നിന്ന് ഉയര്‍ത്തി തകരാര്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. 

 മരട് ജല ശുദ്ധീകരണശാലയിലെ മൂന്ന് പമ്പുസെറ്റുകളും പ്രവര്‍ത്തന സജ്ജമാകുന്നതോടെ കുടിവെള്ള വിതരണം സാധാരണ നിലയിലാകുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

date