Skip to main content

കെ-ടെറ്റ് സർട്ടിഫിക്കറ്റ്   പരിശോധന

കോട്ടയം: വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ 2022 ഡിസംബറിൽ കോട്ടയം മോഡൽ എച്ച്.എസ്, മൗണ്ട് കാർമൽ ഗേൾസ് എച്ച്.എസ്, എം.ടി സെമിനാരി എച്ച്.എസ്, സെന്റ് ജോസഫ്സ് സി.ജി.എച്ച്.എസ് എന്നീ കേന്ദ്രങ്ങളിൽ വച്ച് നടന്ന കെ ടെറ്റ് പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് സമീപമുള്ള ഈസ്റ്റ് ബി.ആർ.സി ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 16,17 തിയതികളിൽ രാവിലെ 10 മുതൽ 4.30 വരെ നടത്തും. പതിനാറിന് ഒന്ന് നാല് വിഭാഗങ്ങൾക്കും പതിനേഴിന് രണ്ട്, മൂന്ന് വിഭാഗങ്ങൾക്കുമായിരിക്കും സർട്ടിഫിക്കറ്റ് പരിശോധന. പരീക്ഷാർഥികൾ ഹാൾടിക്കറ്റ്, മാർക് ഷീറ്റ്, ഒറിജിനൽ സർട്ടിഫിക്കറ്റ് ആയതിന്റെ പകർപ്പ്, മാർക്കിലും ഫീസിലും ഇളവ് ലഭിക്കുന്ന വിഭാഗത്തിൽപ്പെട്ടവർ ആയത് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാക്കണം.

date