Skip to main content

പാരാ ലീഗൽ വോളണ്ടിയർ നിയമനം

കോട്ടയം: ജില്ലാ നിയമസേവന അതോറിറ്റിയിലും കോട്ടയം, വൈക്കം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്ക് നിയമസേവന കമ്മിറ്റികളിലും പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അക്ഷരാഭ്യാസം ഉള്ളവരായിരിക്കണം. പത്താം ക്ലാസ് പാസായവർക്ക് മുൻഗണന. അപേക്ഷകർ സജീവ രാഷ്ട്രീയ പ്രവർത്തകരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ആയിരിക്കരുത്. പ്രവർത്തനത്തെ വരുമാനമാർഗമായി കാണാതെ ദുർബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആർദ്രമായ മനസോടെയും സാമൂഹികപ്രതിബദ്ധതയോടെയും പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കണം. സർവീസിലുള്ളവരും വിരമിച്ചവരുമായ അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, എം.എസ്.ഡബ്ല്യൂ വിദ്യാർഥികൾ, എം.എസ്.ഡബ്ല്യൂ അധ്യാപകർ, അങ്കണവാടി ജീവനക്കാർ, ഡോക്ടർമാർ, വിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യാത്ത നിയമ വിദ്യാർഥികൾ, രാഷ്ട്രീയേതര എൻ.ജി.ഒ.കൾ, രാഷ്ട്രീയേതര ക്ലബുകൾ, സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾ, നല്ല സ്വഭാവവും വിദ്യാഭ്യാസവുമുള്ള ദീർഘകാല ശിക്ഷ അനുഭവിക്കുന്ന തടവുകാർ തുടങ്ങിയവർക്കും അപേക്ഷിക്കാം. അപേക്ഷയിൽ സമീപകാലത്തെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. ഒരു വ്യക്തി ഒന്നിലധികം നിയമസേവന സ്ഥാപനങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കരുത്. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 28. അപേക്ഷ ഫോമിന് kottay...@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.
ജില്ലാ നിയമസേവന അതോറിറ്റിയിലേക്കുള്ള അപേക്ഷ സെക്രട്ടറി, കോട്ടയം ജില്ലാ നിയമ സേവന അതോറിറ്റി, മുട്ടമ്പലം.പി., മലങ്കര ക്വാർട്ടേഴ്സിന് സമീപം, കോട്ടയം 686004 എന്ന വിലാസത്തിൽ നൽകണം. താലൂക്ക് നിയമസേവന കമ്മിറ്റികളിലേക്കുള്ള അപേക്ഷ അതത് താലൂക്ക് നിയമസേവന കമ്മിറ്റി സെക്രട്ടറിക്ക് നൽകണം. വിലാസം: സെക്രട്ടറി, കോട്ടയം താലൂക്ക് നിയമ സേവന കമ്മിറ്റി, മുട്ടമ്പലം.പി.ഓ, മലങ്കര ക്വാർട്ടേഴ്സിന് സമീപം, കോട്ടയം 686 004, സെക്രട്ടറി. വൈക്കം: വൈക്കം താലൂക്ക് നിയമ സേവന കമ്മിറ്റി, മുൻസിഫ് കോടതിക്ക് സമീപം, വൈക്കം; ചങ്ങനാശേരി: സെക്രട്ടറി, ചങ്ങനാശേരി താലൂക്ക് നിയമ സേവന കമ്മിറ്റി, മുൻസിഫ് കോടതിക്ക് സമീപം ചങ്ങനാശേരി. കാഞ്ഞിരപ്പള്ളി: സെക്രട്ടറി, കാഞ്ഞിരപ്പള്ളി താലൂക്ക് നിയമ സേവന കമ്മിറ്റി, കോടതി സമുച്ചയം, പൊൻകുന്നം, മീനച്ചിൽ: സെക്രട്ടറി, മീനച്ചിൽ താലൂക്ക് നിയമ സേവന കമ്മിറ്റി, കോടതി സമുച്ചയം, മൂന്നാനി, പാലാ.

date